#AmmuSajeevandeath | ആമാശയത്തിൽ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം; തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു, അമ്മു സജീവ് മരിക്കുന്നത് ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന്

#AmmuSajeevandeath | ആമാശയത്തിൽ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം; തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു, അമ്മു സജീവ് മരിക്കുന്നത് ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന്
Dec 22, 2024 02:25 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മരിക്കുന്നത് ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ആമാശയത്തിൽ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു പട്ടിണിയിൽ ആയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു.

വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്.

വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പൊഫസര്‍ സജി അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റൽ മുറിയിൽ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു.

#stomach #contained #water #Bleeding #bothsides #skull #AmmuSajeev #died #sitting #eating #longtime

Next TV

Related Stories
#accident |    കണ്ണൂരിൽ  നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു;  ഡ്രൈവർക്ക് ഗുരുതര പരിക്ക്

Dec 22, 2024 10:20 PM

#accident | കണ്ണൂരിൽ നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോക്ടർ ഓടിച്ച ഇന്നോവയിടിച്ചാണ് അപകടം ഉണ്ടായത്....

Read More >>
#communitymarriag |   താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, സമൂഹ വിവാഹത്തിന് സമ്മതിച്ചു, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

Dec 22, 2024 10:12 PM

#communitymarriag | താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, സമൂഹ വിവാഹത്തിന് സമ്മതിച്ചു, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

തർക്കങ്ങളും ബഹളത്തെയും തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ എട്ട് ദമ്പതികളുടെ വിവാഹം നടത്തി സംഘാടകർ...

Read More >>
#accident |  ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Dec 22, 2024 09:57 PM

#accident | ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. രാത്രി 7.40 നായിരുന്നു...

Read More >>
#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു,  ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

Dec 22, 2024 09:43 PM

#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു, ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എളക്കൂർ നിരന്നപരമ്പിൽ വെച്ചായിരുന്നു...

Read More >>
#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

Dec 22, 2024 09:15 PM

#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ...

Read More >>
Top Stories